The Vayo Vandana scheme should be implemented immediately: Cherian Philip
17, June, 2025
Updated on 17, June, 2025 39
![]() |
ഇന്ത്യയൊട്ടാകെ പ്രാബല്യത്തിലായി കൊണ്ടിരിക്കുന്ന 70 വയസ്സ് കഴിഞ്ഞവർക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെയുള്ള വയോ വന്ദന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി കേരളത്തിൽ ഉടൻ നടപ്പിലാക്കണമെന്ന് ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു.
പ്രീമിയം തുകയെ ചൊല്ലി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കം മൂലമാണ് വയോ വന്ദന പദ്ധതി കേരളത്തിൽ അവതാളത്തിലായിരിക്കുന്നത്.
വാർദ്ധക്യകാല ആരോഗ്യ സുരക്ഷ ഉറപ്പില്ലാത്ത തലയ്ക്ക് മുകളിൽ ആകാശവും താഴെ ഭൂമിയുമായി കഴിയുന്ന എന്നെ പോലുള്ളവർ വയോ വന്ദന പദ്ധതി സ്വപ്നം കണ്ടാണ് ജീവിക്കുന്നത്.
മരണം വരെ പെൻഷനും ചികിത്സ ചെലവിനും അർഹതയുള്ള രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും വയോ വന്ദന പദ്ധതി നടപ്പാക്കുന്നതിൽ താല്പര്യമില്ല.
വയോ വന്ദന പദ്ധതി നടപ്പിലാക്കിയാൽ കേരളത്തിലെ കാരുണ്യ ചികിത്സാ പദ്ധതി 70 വയസ്സിനു താഴെയുള്ളവർക്കു മാത്രമായി കേരള സർക്കാരിന് പരിമിതപ്പെടുത്താമെന്നും ചെറിയാൻ ഫിലിപ്പ് അഭിപ്രായപ്പെട്ടു.